Thursday, January 12, 2012

നമ്മൾ യാത്ര പോകുന്നു.

                ഇളം കാറ്റിന്റെ കാതില്‍ കിന്നാരം ചൊല്ലി, ചാറ്റല്‍ മഴയില്‍ നനഞ്ഞ്, മഴത്തുള്ളികളെ അമ്മാനമാടി,വയല്പൂവിനെ തഴുകി,പച്ച വിരിച്ച പാടവരമ്പിലൂടെ നടക്കാന്‍ ആഗ്രഹമില്ലാത്തവരുണ്ടോ.?.ജീവിതത്തില്‍ പലര്‍ക്കും ആദ്യ യാത്രാനുഭവം ഒരു പക്ഷെ അതായിരിക്കും.ആ അനുഭൂതി അനിര്‍വചനീയമാണ്.(പുതു തലമുറ ദയവായി വയല്പപൂവും,പാടവരമ്പും എന്താണെന്ന് ചോദിക്കരുത് , അതൊക്കെ മലയാളികളുടെ നഷ്ട യാഥാര്‍ത്ഥ്യം).യാത്ര എല്ലാക്കാലത്തും മനുഷ്യന്റെ സന്തോഷമാണ്. യാത്ര, ദൈവം മനുഷ്യനായി കരുതിവച്ച അമൂല്യ നിധികളില്‍ ഒന്ന്. പ്രകൃതിയുടെ വശ്യമനോഹാരിതയില്‍ 'ദൈവത്തിന്റെ സ്വന്തം നാട്ടുകാര്'‍ക്ക് അഭിമാനിക്കാം.ആ മനോഹര തീരങ്ങള്‍ തേടി ഞാന്‍ നടത്തിയിട്ടുള്ള ചെറിയ യാത്രാനുഭവം..വെറുതെ,വെറുതെ ഒരു യാത്ര....                                                                 
നമ്മള്‍ യാത്ര പോകുന്നു,പ്രകൃതിയുടെ അദൃശ്യ കരങ്ങളില്‍ പിടിച്ചു നില തെറ്റാതെ നമ്മുടെ  
യാത്ര തുടരുന്നു...

2 comments:

  1. പ്രിയപ്പെട്ട സുഹൃത്തേ,
    ഹൃദ്യമായ നവവത്സരാശംസകള്‍ !
    ഭൂലോകത്തിലേക്കു സ്വാഗതം!
    യാത്ര തുടങ്ങുന്നത് കേരളത്തിലെ പച്ചപട്ടു പുതച്ച പാടത്തിന്റെ വരമ്പിലൂടെ തണുത്ത കാറ്റും കൊണ്ടാണ് എന്നത് ആശാവഹം!
    പ്രകൃതിയിലേക്ക് കണ്ണും മനസ്സും ലയിക്കുമ്പോള്‍, നമ്മള്‍ അനുഭവിക്കുന്ന സന്തോഷം എത്രയോ വലുത്..!
    കുയില്‍ പാട്ടിന്റെ ഈണം കേള്‍ക്കാന്‍ മറക്കാതെ, ഈ യാത്ര ഒരു ദൃശ്യാ വിരുന്നാകട്ടെ !
    ആശംസകള്‍!
    സസ്നേഹം,
    അനു

    ReplyDelete
    Replies
    1. സൗഹൃതത്തിന്റെ അനുപമ സൗന്ദര്യമായി, ഈ ചെറിയ യാത്രയില്‍ ഒപ്പമുണ്ടാകും എന്നറിഞ്ഞതില്‍ സന്തോഷം...
      എഴുത്തിന്റെ വഴിയില്‍ കാലിടറാതിരിക്കാന്‍ ഈ സ്നേഹാശംസകളും...
      ഈ പുതുവര്‍ഷത്തില്‍ എന്‍റെ ഹൃദയം നിറഞ്ഞ നന്ദി വാക്കുകളും...

      Delete